എസ്എഫ്‌ഐ-കാംപസ് ഫ്രണ്ട് സംഘര്‍ഷം: കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെവിട്ടു

കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ബാഗില്‍ ആയുധം ഒളിപ്പിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പോലിസിനെ അറിയിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വേണ്ടി അഡ്വ. കെ പി ബക്കര്‍ ഹാജരായി.

Update: 2019-07-02 17:42 GMT

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ എസ്എഫ്‌ഐ-കാംപസ് ഫ്രണ്ട് സംഘര്‍ഷത്തെ തുടര്‍ന്ന് ബാഗില്‍ നിന്ന് ആയുധം കണ്ടെത്തി എന്ന കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ടു. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായ ഷഫീക് മണത്തല, തെഹ്‌സീര്‍ വാടാനപ്പള്ളി, ഷാഹിദ് മണത്തല എന്നിവരെയാണ് കുറ്റക്കാര്‍ അല്ലെന്നു കണ്ടെത്തി കോടതി വെറുതെവിട്ടത്.

2014 ജനുവരി 13 ന് ആണ് കേസിനു ആസ്പദമായ സംഭവം. ശ്രീകൃഷ്ണ കോളജില്‍ കാംപസ് ഫ്രണ്ട് യൂനിറ്റ് രൂപീകരണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായി സംഘര്‍ഷം നടന്നിരുന്നു. തുടര്‍ന്ന് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ബാഗില്‍ നിന്ന് ആയുധം കണ്ടെത്തി എന്ന് ആരോപിച്ച് ഗുരുവായൂര്‍ പോലിസ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. എന്നാല്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുറ്റക്കാരല്ലെന്നു കണ്ട് ചാവക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കെ ബി വീണ വെറുതെ വിടുകയായിരുന്നു.

കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ബാഗില്‍ ആയുധം ഒളിപ്പിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പോലിസിനെ അറിയിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വേണ്ടി അഡ്വ. കെ പി ബക്കര്‍ ഹാജരായി.




Tags:    

Similar News