തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിന് മുന്നില്‍ എസ്എഫ്‌ഐ- ബിജെപി സംഘര്‍ഷം

ബിജെപിയുടെ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Update: 2021-02-03 00:58 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിന് മുന്നില്‍ എസ്എഫ്‌ഐ- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ബിജെപിയുടെ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കൊടി സ്ഥാപിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരും യൂനിവേഴ്‌സിറ്റി കോളജിന് സമീപത്തുണ്ടായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കൊടി സ്ഥാപിക്കാനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് കൊടി സ്ഥാപിച്ചത്. പോലിസ് ഉടന്‍തന്നെ സ്ഥലത്തെത്തി ഇരുപക്ഷത്തെയും ആളുകളെ സ്ഥലത്തുനിന്നും നീക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവസമയത്ത് പോലിസ് സാന്നിധ്യമുണ്ടായിട്ടും അക്രമികളെ അറസ്റ്റുചെയ്യാന്‍ തയ്യാറായില്ലെന്ന് ബിജെപി ആരോപിച്ചു.

Tags:    

Similar News