രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക ആരോപണം; ഇരയോട് സംസാരിച്ച മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയെടുക്കും

Update: 2025-09-02 07:04 GMT

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ ഇരയോട് സംസാരിച്ച മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്. ഇരയുമായി നാല് മാധ്യമ പ്രവര്‍ത്തകരാണ് സംസാരിച്ചിട്ടുള്ളത്. ഇരയില്‍ നിന്നും നേരിട്ട് മൊഴിയെടുക്കുന്നതിന് മുന്നോടിയായാണ് ആദ്യം മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുക്കാന്‍ ഒരുങ്ങുന്നത്.

രാഹുലിനെതിരേ സ്വമേധയാ കേസെടുത്ത വിവരം നിയമസഭാ സ്പീക്കറെ അറിയിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. രാഹുലിനെതിരെ കാര്യങ്ങള്‍ തുറന്നുപറയാനും പറയാതിരിക്കാനും ഇരയുടെ മേല്‍ പലയിടത്തു നിന്നായി സമ്മര്‍ദമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ച വിവരം





Tags: