തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലിസ്

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കുട്ടിക്കു നേരെ ഇയാള്‍ ക്രൂരമായ മര്‍ദനം നടത്തിയത്.ഇയാള്‍ പുറത്തു പോയി വന്നപ്പോള്‍ മൂത്ത കുട്ടി കിടന്നുറങ്ങൂകയായിരുന്നു ഇളയ കുട്ടി ബെഡില്‍ മൂത്രമൊഴിച്ചിരുന്നു. ഇളയകുട്ടിയുടെ കാര്യങ്ങള്‍ നോക്കാന്‍ മൂത്ത കുട്ടിയെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. കുട്ടി മൂത്രമൊഴിച്ചിരിക്കുന്നത് കണ്ട് ഷൂഭിതനായ ഇയാള്‍ കിടന്നുറങ്ങുകയായിരുന്ന മൂത്ത കുട്ടിയെ വിളിച്ചെഴുന്നേല്‍പ്പിച്ച് ചവിട്ടി. അതിനു ശേഷം ബെഡിലേക്ക് വലിച്ചെറിഞ്ഞു. അവിടെ നിന്നും വീണ്ടും വലിച്ചെറിഞ്ഞ കുട്ടി അലമാരിയുടെ ഇടയിലേക്ക് തലയടിച്ചു വീഴുകയായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു

Update: 2019-03-29 10:17 GMT

കൊച്ചി: തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് തൊടപുഴ ഡിവൈഎസ്പി കെ പി ജോസഫ്. മര്‍ദനമേറ്റ കുട്ടുയുടെ മാതാവിനെയും കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെയും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു കുട്ടികളാണ് യുവതിക്ക് ഉള്ളത് ഇവരുടെ ഭര്‍ത്താവ് മരിച്ചു പോയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ബന്ധുവായ അരുണ്‍ ഇവര്‍ക്കൊപ്പം കഴി്ഞ്ഞ നവംബര്‍ മുതല്‍ താമസം തുടങ്ങിയത്. തുടര്‍ന്ന് ഇയാള്‍ ചെറിയ രീതിയില്‍ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കുട്ടിക്കു നേരെ ഇയാള്‍ ക്രൂരമായ മര്‍ദനം നടത്തിയത്.

ഇയാള്‍ പുറത്തു പോയി വന്നപ്പോള്‍ മൂത്ത കുട്ടി കിടന്നുറങ്ങൂകയായിരുന്നു ഇളയ കുട്ടി ബെഡില്‍ മൂത്രമൊഴിച്ചിരുന്നു. ഇളയകുട്ടിയുടെ കാര്യങ്ങള്‍ നോക്കാന്‍ മൂത്ത കുട്ടിയെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. കുട്ടി മൂത്രമൊഴിച്ചിരിക്കുന്നത് കണ്ട് ഷൂഭിതനായ ഇയാള്‍ കിടന്നുറങ്ങുകയായിരുന്ന മൂത്ത കുട്ടിയെ വിളിച്ചെഴുന്നേല്‍പ്പിച്ച് ചവിട്ടി. അതിനു ശേഷം ബെഡിലേക്ക് വലിച്ചെറിഞ്ഞു. അവിടെ നിന്നും വീണ്ടും വലിച്ചെറിഞ്ഞ കുട്ടി അലമാരിയുടെ ഇടയിലേക്ക് തലയടിച്ചു വീഴുകയായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.മദ്യപിക്കുന്ന ആളാണാണെന്നാണ് വിവരം. ആക്രമണം നടത്തുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നോയെന്ന് അന്വേഷത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും ഡിവൈഎസ് പി പറഞ്ഞു.നിലവില്‍ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഉടന്‍ തന്നെ അറസ്റ്റു രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടക്കുമ്പോള്‍ കുട്ടിയുടെ മാതാവും മുറിയിലുണ്ടായിരുന്നു. തടയാന്‍ ശ്രമിച്ച അവരെയും ഇയാള്‍ മര്‍ദ്ദിച്ചു. മര്‍ദനത്തില്‍ അവര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. എറിഞ്ഞതിന്റെ ആഘതത്തില്‍ തലയടിച്ചുവീണ കുട്ടിയുടെ തലയോട്ടിയുടെ പുറകില്‍ വലിയ പൊട്ടലാണുള്ളത്.അടിയന്തര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കിയെങ്കിലും ഉള്ളിലെ രക്തശ്രാവം നിലച്ചിട്ടില്ല. 48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

Tags:    

Similar News