കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് പുലിമുട്ടുകള്‍ സ്ഥാപിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

ഓഖി ചുഴലിക്കാറ്റിന് ശേഷമാണ് ചെല്ലാനത്ത് കടലാക്രമണ ഭീഷണി വര്‍ധിച്ചത്.

Update: 2020-08-27 05:42 GMT

കൊച്ചി: രൂക്ഷമായ കടലാക്രമണം നേരിടുന്നതിന് ചെല്ലാനത്ത് പുലിമുട്ടുകള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കാന്‍ ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി ബന്ധപ്പട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഓഖി ചുഴലിക്കാറ്റിന് ശേഷമാണ് ചെല്ലാനത്ത് കടലാക്രമണ ഭീഷണി വര്‍ധിച്ചത്. ഇത് തടയുന്നതിന് കടല്‍ഭിത്തി നിര്‍മിക്കുന്നതിനും ജിയോ ട്യൂബുകള്‍ വിന്യസിക്കുന്നതിനും ജലവിഭവ വകുപ്പ് നേരത്തെ നടപടിയെടുത്തിരുന്നു.

എന്നാല്‍, കടലാക്രമണം ശക്തമായി തുടരുന്നതിനാല്‍ ലക്ഷ്യമിട്ട പുരോഗതി കൈവരിക്കാനായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ അഭിപ്രായംകൂടി പരിഗണിച്ച് പുലിമുട്ടുകള്‍ വിന്യസിക്കാന്‍ തീരുമാനിച്ചത്. ചെല്ലാനം നിവാസികള്‍ക്കുണ്ടാവുന്ന കടലാക്രമണ ഭീഷണി ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. 

Tags:    

Similar News