വാട്ടര്‍ മിസ്റ്റ് ബുള്ളറ്റ് വാങ്ങിയതിലെ അഴിമതി: സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ

500 സിസി ബുളറ്റും, വെള്ളവും ഫോമും നിറച്ച ഓക്‌സിജന്‍ സിലണ്ടറുകളും മറ്റു സംവിധാനവും ഉള്‍പ്പെടെ ഒരു വണ്ടിക്ക് മൂന്നേകാല്‍ ലക്ഷം മതിയെന്നിരിക്കെയാണ് ബുള്ളറ്റൊന്നിന് ഒമ്പതര ലക്ഷം കാണിച്ച് 50 വണ്ടികള്‍ വാങ്ങി കൂട്ടിയത്.

Update: 2020-05-13 12:03 GMT

തൃശൂര്‍: തീയണക്കാന്‍ അഗ്‌നി രക്ഷാസേന ഉപയോഗിക്കുന്ന വാട്ടര്‍ മിസ്റ്റ് ബുള്ളറ്റ് വാങ്ങിയതില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും അതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ് ആവശ്യപ്പെട്ടു.

500 സിസി ബുളറ്റും, വെള്ളവും ഫോമും നിറച്ച ഓക്‌സിജന്‍ സിലണ്ടറുകളും മറ്റു സംവിധാനവും ഉള്‍പ്പെടെ ഒരു വണ്ടിക്ക് മൂന്നേകാല്‍ ലക്ഷം മതിയെന്നിരിക്കെയാണ് ബുള്ളറ്റൊന്നിന് ഒമ്പതര ലക്ഷം കാണിച്ച് 50 വണ്ടികള്‍ വാങ്ങി കൂട്ടിയത്.

ഇങ്ങനെ ഓരോ വണ്ടിയിലും മൂന്നിരട്ടി വിലകാണിച്ച് വന്‍ അഴിമതിയാണ് നടത്തിയിട്ടുള്ളത്. കൊവിഡ് 19 ന്റെ പശ്ചാതലത്തില്‍ ചെലവ് ചുരുക്കല്‍ പദ്ധതി പ്രഖ്യാപിക്കുന്ന ഈ സമയത്താണ് ഈ തീവെട്ടി കൊള്ളയെന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഈ കച്ചവടത്തില്‍ നിന്ന് പിന്മാറുകയൊ, ബന്ധപ്പെട്ടവരില്‍ നിന്ന് ഇത് പൊതുഖജനാവിലേക്ക് തിരിച്ചുപിടിക്കുകയോ ചെയ്യണമെന്ന് ഇ എം ലത്തീഫ് വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

Tags:    

Similar News