വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റിന്റെ അറസ്റ്റ് അപലപനീയം: എസ്ഡിപിഐ

വെല്‍ഫയര്‍ പാര്‍ട്ടിയുടെ കൊവിഡ് ഹെല്‍പ് ലൈനിലേക്ക് ഭക്ഷണം ആവശ്യപ്പെട്ട് വന്ന അതിഥി തൊഴിലാളികളുടെ സഹായഭ്യര്‍ത്ഥനകള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കാന്‍ ശ്രമിച്ചതിനാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

Update: 2020-04-01 11:56 GMT

ആലപ്പുഴ: വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്.

വെല്‍ഫയര്‍ പാര്‍ട്ടിയുടെ കൊവിഡ് ഹെല്‍പ് ലൈനിലേക്ക് ഭക്ഷണം ആവശ്യപ്പെട്ട് വന്ന അതിഥി തൊഴിലാളികളുടെ സഹായഭ്യര്‍ത്ഥനകള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കാന്‍ ശ്രമിച്ചതിനാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നില്‍ സംസ്ഥാന ഭരണകൂടം പ്രതികാര രാഷ്ട്രീയം കളിച്ചതായാണ് മനസിലാക്കാന്‍ കഴിയുന്നത്.

പ്രതിസന്ധി ഘട്ടങ്ങളെ ഒറ്റക്കെട്ടായി നേരിടുന്ന കേരളാ ജനതയുടെ മഹത്വം പാര്‍ട്ടി ലേബലിലാക്കാന്‍ സിപിഎം നടത്തുന്ന ഹീനശ്രമം എതിര്‍ക്കപ്പെടേണ്ടതുണ്ട്. ദുരന്തങ്ങളെ പാര്‍ട്ടിക്ക് പ്രതിച്ഛായ നന്നാക്കാന്‍ വീണു കിട്ടുന്ന അവസരങ്ങളായി കാണുന്ന സിപിഎം നിലപാട് അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. 

Tags: