സാംകുട്ടി ജേക്കബ് സമര്‍പ്പിതനായ വിപ്ലവകാരി: എം കെ മനോജ് കുമാര്‍

ആലുവയില്‍ നടന്ന സാംകുട്ടി ജേക്കബ് അനുസ്മരണ പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു എം കെ മനോജ്കുമാര്‍. കെഎച്ച്എഫ്, ഐഡിഎഫ്, ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി, ബിഎസ്പി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം എസ്ഡിപിഐയുടെ രൂപീകരണ കാലം മുതല്‍ കര്‍മ്മനിരതനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്, ഖജാന്‍ജി എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ദലിത്-ആദിവാസി-മുസ് ലിം - പിന്നാക്ക ശാക്തീകരണ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നും പ്രചോദനമാണെന്നും മനോജ്കുമാര്‍ പറഞ്ഞു

Update: 2020-02-11 06:57 GMT

കൊച്ചി: എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റായിരുന്ന സാംകുട്ടി ജേക്കബ് സമര്‍പ്പിതനായ വിപ്ലവകാരിയായിരുന്നുവെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍. ആലുവയില്‍ നടന്ന സാംകുട്ടി ജേക്കബ് അനുസ്മരണ പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെഎച്ച്എഫ്, ഐഡിഎഫ്, ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി, ബിഎസ്പി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം എസ്ഡിപിഐയുടെ രൂപീകരണ കാലം മുതല്‍ കര്‍മ്മനിരതനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്, ഖജാന്‍ജി എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ദലിത്-ആദിവാസി-മുസ് ലിം - പിന്നാക്ക ശാക്തീകരണ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നും പ്രചോദനമാണെന്നും രാജ്യത്തെ പുതിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ കൂടുതല്‍ പ്രസക്തമാണെന്നും എം കെ മനോജ് കുമാര്‍ പറഞ്ഞു. പി അബ്ദുല്‍ മജീദ് ഫൈസി, മൂവാറ്റുപുഴ അഷ്റഫ് മൗലവി, പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, കെ കെ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി ആര്‍ സിയാദ്, അഡ്വ. കെ എസ് ഷാന്‍, പി കെ ഉസ്മാന്‍ പി ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജോണ്‍സണ്‍ കണ്ടച്ചിറ, ഷെമീര്‍ മാഞ്ഞാലി, ഡോ: സി എച്ച് അഷ്റഫ്, അഡ്വ.എ എ റഹീം പങ്കെടുത്തു.

Tags:    

Similar News