ഷറഫുദ്ധീന്‍ തങ്ങളെയും കുടുംബത്തെയും ആക്രമിച്ച സംഭവം; ജനകീയ ചെറുത്തുനില്‍പിനു നേതൃത്വം നല്‍കുമെന്നു എസ്ഡിപിഐ

ഞായറാഴ്ച രാത്രിയാണ് ഹൊസങ്കടി അങ്ങാടിപദവില്‍ താമസിക്കുന്ന ഷറഫുദ്ധീന്‍ തങ്ങള്‍ക്കും കുടുംബത്തിനും നേരെ ആര്‍എസ്എസ് വധശ്രമമുണ്ടായത്

Update: 2019-07-08 17:32 GMT

മഞ്ചേശ്വരം: ഇസ്‌ലാമിക പണ്ഡിതനായ ഷറഫുദ്ദീന്‍ തങ്ങളെയും കുടുംബത്തെയും വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മറ്റി പ്രകടനം നടത്തി.

അക്രമികളായ മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.



 









റിയാസ് മൗലവി വധത്തിനു ശേഷം ബയാര്‍ കരീം മുസ്‌ലിയാര്‍ക്കെതിരേ നടന്ന വധശ്രമവും ഇപ്പോള്‍ ഷറഫുദ്ധീന്‍ തങ്ങള്‍ക്കെതിരേ നടന്ന സംഭവവും കൂട്ടിവായിക്കേണ്ടതാണ്. മതപണ്ഡിതരെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് അധികാരികള്‍ ഗൗരവത്തില്‍ കാണണം. വിഷയത്തില്‍ പോലിസ് നിസ്സംഗത തുടര്‍ന്നാല്‍ ജനകീയ ചെറുത്തു നില്‍പിനു എസ്ഡിപിഐ നേതൃപരമായ പങ്കുവഹിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ ഹൊസങ്കടി മുന്നറിയിപ്പ് നല്‍കി.

എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഹൊസങ്കടി ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു മുബാറക് കടമ്പാര്‍, മജീദ് പാവള്ള, ഹാരിസ് ഉദ്യാവരം, റഹ്മാന്‍ ഉപ്പള, ഖലീല്‍ ഉദ്യാവരം നേതൃത്വം നല്‍കി.

ഞായറാഴ്ച രാത്രിയാണ് ഹൊസങ്കടി അങ്ങാടിപദവില്‍ താമസിക്കുന്ന ഷറഫുദ്ധീന്‍ തങ്ങള്‍ക്കും കുടുംബത്തിനും നേരെ ആര്‍എസ്എസ് വധശ്രമമുണ്ടായത്. അക്രമത്തില്‍ പരിക്കേറ്റവരെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Tags:    

Similar News