പുതുവല്‍സര രാവിലും പ്രതിഷേധവുമായി എസ്ഡിപിഐ

2020 പ്രതിരോധത്തിന്റെ പുതുവര്‍ഷം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Update: 2020-01-01 05:42 GMT

തിരുവനന്തപുരം: പുതുവല്‍സര രാവിലും പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധവുമായി എസ്ഡിപിഐ. 2020 പ്രതിരോധത്തിന്റെ പുതുവര്‍ഷം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അശ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ സെക്രട്ടറി ശെബീര്‍ ആസാദ്, സിയാദ് തൊളിക്കോട്, മാഹിന്‍ പരുത്തിക്കുഴി, സജീവ്, യൂസഫ്, നാസര്‍, കബീര്‍, മുജീബ്, സക്കീര്‍, നാസര്‍ മൗലവി പങ്കെടുത്തു.


Tags: