പുന്ന നൗഷാദ് വധക്കേസ്: ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി എസ്ഡിപിഐ

പ്രാദേശികമായി നടന്ന സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കിയതാണ്. ഗുണ്ടാ സംഘങ്ങളെ വ്യക്തി താല്‍പര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയും പോറ്റി വളര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പോലിസ് പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കികൊണ്ടിരിക്കുന്നത്.

Update: 2019-08-22 14:28 GMT

ചാവക്കാട്: ഗുണ്ടാ നേതാവും കൊലപാതകം അടക്കം 24 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയും ചാവക്കാട് പോലിസ് സ്‌റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുമുള്ള പുന്ന നൗഷാദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പോലിസ് നിരപരാധികളെ വേട്ടയാടുകയാണെന്ന് എസ്ഡിപിഐ.

പ്രാദേശികമായി നടന്ന സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു തരത്തിലും ബന്ധമില്ലെന്ന് വ്യക്തമാക്കിയതാണ്. ഗുണ്ടാ സംഘങ്ങളെ വ്യക്തി താല്‍പര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയും പോറ്റി വളര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പോലിസ് പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കികൊണ്ടിരിക്കുന്നത്.

പോലിസ് നടത്തുന്ന ഇത്തരം നിയമവിരുദ്ധ നടപടികളില്‍ നിന്ന് പിന്മാറണമെന്നും അല്ലാത്ത പക്ഷം നിയമപരമായും ജനകീയമായും നേരിടുമെന്നും പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി സ് അബ്ദുള്‍നാസര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News