പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ സംഭവം: പാര്‍ട്ടിക്ക് പങ്കില്ലെന്ന് എസ്ഡിപിഐ

തികച്ചും സാമ്പത്തികമായ വിഷയങ്ങളാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചതെന്നാണ് പ്രാഥമികമായ വിവരം. ഇതിനെ രാഷ്ട്രീയമായ പ്രചരിപ്പിക്കുന്നത് തീരദേശ സംഘര്‍ഷത്തിന് ആക്കം കൂട്ടുമെന്നും ഇതില്‍നിന്നും തല്‍പരകക്ഷികള്‍ പിന്‍മാറണമെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Update: 2019-04-25 15:51 GMT

തിരൂര്‍: പറവണ്ണയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ എസ്ഡിപിഐക്ക് പങ്കില്ലെന്ന് പാര്‍ട്ടി മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എസ്ഡിപിഐ-മുസ്‌ലിം ലീഗ് സംഘര്‍ഷം എന്ന് വരുത്തിതീര്‍ക്കാന്‍ ചില ഭാഗത്തുനിന്ന് മനപ്പൂര്‍വ്വമായ ശ്രമം നടക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. സാമ്പത്തികമായ വിഷയങ്ങളാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചതെന്നാണ് പ്രാഥമികമായ വിവരം. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ എസ്ഡിപിഐ നേരത്തെ പുറത്താക്കിയ കുഞ്ഞുമോനുമായുണ്ടായ സംഘര്‍ഷം പാര്‍ട്ടിയുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം ആസൂത്രിതമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ഇതിനെ രാഷ്ട്രീയമായ പ്രചരിപ്പിക്കുന്നത് തീരദേശ സംഘര്‍ഷത്തിന് ആക്കം കൂട്ടുമെന്നും ഇതില്‍നിന്നും തല്‍പരകക്ഷികള്‍ പിന്‍മാറണമെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അലവി കണ്ണംകുളം, സി പി മുഹമ്മതലി, ആബിദ് മാസ്റ്റര്‍, മുസ്തഫ പൊന്മുണ്ടം, യാഹു പത്തമ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.

തിരൂര്‍ പറവണ്ണയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പറവണ്ണ സ്വദേശികളായ ചൊക്കന്റ പുരക്കല്‍ കുഞ്ഞിമോന്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Tags:    

Similar News