കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ ആഹ് ളാദ പ്രകടനം നടത്തി എസ്ഡിപി ഐ

എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയിലായിരുന്നു ആഹ് ളാദ പ്രകടനംകര്‍ഷക സമരത്തില്‍ രക്തസാക്ഷികളായ കര്‍ഷകരുടെ കുടുംബത്തോട് കൂടി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് എസ്ഡിപി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു

Update: 2021-11-19 13:35 GMT

ആലുവ : രാജ്യത്ത് നടപ്പാക്കിയ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ ആഹ് ളാദ പ്രകടനം നടത്തി.ജനകീയ സമരങ്ങള്‍ക്ക് മുന്‍പില്‍ സംഘപരിവാര്‍ മുട്ട് മടക്കാതെ നിവൃത്തിയില്ലെന്ന സന്ദേശമാണ് കര്‍ഷക നിയമം പിന്‍വലിച്ച സംഭവം തെളിയിക്കുന്നതെന്ന് ആഹ് ളാദ പ്രകടനത്തില്‍ പങ്കെടുത്ത് സംസാരിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു.


കര്‍ഷക സമരത്തില്‍ രക്തസാക്ഷികളായ കര്‍ഷകരുടെ കുടുംബത്തോട് കൂടി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ഇന്ത്യയില്‍ ഫാഷിസം തകര്‍ന്നടിയാന്‍ പോകുന്നതിന്റെ തെളിവാണ് കൊട്ടിഘോഷിക്കപ്പെട്ട കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചത് തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി, വൈസ് പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി,ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ്,സെക്രട്ടറിമാരായ അജ്മല്‍ കെ മുജീബ്, ബാബു വേങ്ങൂര്‍,കെഎ മുഹമ്മദ് ഷമീര്‍,നാസര്‍ എളമന,ഫസല്‍ റഹ്മാന്‍,സുധീര്‍ എലൂക്കര, റഷീദ് എടയപ്പുറം, ആലുവ മണ്ഡലം പ്രസിഡന്റ് എന്‍ കെ നൗഷാദ്, മണ്ഡലം സെക്രട്ടറി സഫീര്‍ ശ്രീമൂലനഗരം നേതൃത്വം നല്‍കി.

Tags:    

Similar News