പ്രവര്‍ത്തകരെ ശിക്ഷിച്ച കേസില്‍ നടക്കുന്നത് കുപ്രചരണം: എസ്ഡിപിഐ

കൊല്ലം മക്കാനി എന്ന പ്രദേശത്ത് മദ്യപാനികളായ സാമൂഹികവിരുദ്ധരുടെ ചെയ്തികളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിനാസ്പദമായ സംഭവം.

Update: 2019-01-10 13:05 GMT

കൊല്ലം: എസ്ഡിപിഐ പ്രവര്‍ത്തകരെ 10 വര്‍ഷം തടവിന് ശിക്ഷിച്ച കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരേ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷറാഫത്ത് മല്ലം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. കൊല്ലം മക്കാനി എന്ന പ്രദേശത്ത് മദ്യപാനികളായ സാമൂഹികവിരുദ്ധരുടെ ചെയ്തികളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിനാസ്പദമായ സംഭവം.

അക്രമികളെ സിപിഐ രാഷ്ട്രീയമായി സഹായിച്ചു. തുടര്‍ന്ന് വ്യാജപ്രചാരണം നടത്തി പോലിസ് സ്വാധീനമുപയോഗിച്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. കേസില്‍ വിചാരണയും സാക്ഷിവിസ്താരവും അനുകൂലമായിട്ടും കീഴ്‌കോടതിയില്‍ പ്രവര്‍ത്തകരെ ശിക്ഷിച്ച വിധിപ്രസ്താവമാണുണ്ടായത്. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മൂന്നുദിവസത്തിനുള്ളില്‍തന്നെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു എന്നിരിക്കെയാണ് പാര്‍ട്ടിക്കെതിരേ ചില തല്‍പരകേന്ദ്രങ്ങള്‍ കുപ്രചാരണം നടത്തുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഷറാഫത്ത് മല്ലം വ്യക്തമാക്കി.


Tags:    

Similar News