'പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല; അന്യായമായി കാപ്പ ചുമത്തിയത് റദ്ദാക്കുക'; എസ്ഡിപിഐയുടെ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് വെള്ളിയാഴ്ച

ഗുണ്ടാ -ക്വട്ടേഷന്‍ സംഘങ്ങളെ നേരിടുന്നതിന് വേണ്ടിയുള്ള നിയമം പൊതുപ്രവര്‍ത്തകര്‍ക്കെതിരേ പ്രയോഗിക്കുന്നത് അനുവദിക്കാനാവില്ല. പോലിസിന്റെ പകപോക്കലാണ് അന്യായമായി കാപ്പ ചുമത്തിയതിലൂടെ വ്യക്തമാകുന്നത്.

Update: 2022-05-18 16:09 GMT

കണ്ണൂര്‍: എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ ഷമീര്‍ മുരിങ്ങോടിക്കെതിരേ അന്യായമായി കാപ്പ ചുമത്തി ജയിലിലടച്ച സംഭവത്തില്‍ 'പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഈ മാസം 20ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. ഗുണ്ടാ -ക്വട്ടേഷന്‍ സംഘങ്ങളെ നേരിടുന്നതിന് വേണ്ടിയുള്ള നിയമം പൊതുപ്രവര്‍ത്തകര്‍ക്കെതിരേ പ്രയോഗിക്കുന്നത് അനുവദിക്കാനാവില്ല. പോലിസിന്റെ പകപോക്കലാണ് അന്യായമായി കാപ്പ ചുമത്തിയതിലൂടെ വ്യക്തമാകുന്നത്. പൊതുജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരേ കള്ളക്കേസുകളും വ്യാജ പരാതികളും ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇതിന്റെ മറപിടിച്ചാണ് ആര്‍എസ്എസ്സിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പേരാവൂര്‍ സിഐ, ഷമീര്‍ മുരിങ്ങോടിക്കെതിരേ അന്യായമായി കാപ്പ ചുമത്താന്‍ ശുപാര്‍ശ നല്‍കിയത്. അതേസമയം, പോലിസിന്റെ ശുപാര്‍ശകളില്‍ സൂക്ഷ്മപരിശോധന പോലും നടത്താതെ പൊതുപ്രവര്‍ത്തകര്‍ക്കെതിരേ കാപ്പ ചുമത്തുന്ന നടപടി ജില്ലാ ഭരണകൂടം അവസാനിപ്പിക്കണം. ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും നേരിടാനുള്ള നിയമം ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരെ ജയിലിലടക്കുന്നത് അത്യന്തം ഹീനമാണ്. ജന

ാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെ ക്രിമിനല്‍വല്‍ക്കരിക്കുന്നത് ഇടത് പോലിസിന്റെ നയമാണോയെന്ന് വ്യക്തമാക്കണം. ഷമീര്‍ മുരിങ്ങോടിക്കെതിരായ കാപ്പ പിന്‍വലിച്ച് അടിയന്തിരമായി മോചിപ്പിക്കണം. കലക്ടറേറ്റ് മാര്‍ച്ച് രാവിലെ 10ന് സ്‌റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിക്കും. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. പ്രതിഷേധ മാര്‍ച്ചില്‍ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും പ്രതിഷേധ മാര്‍ച്ചില്‍ പങ്കാളികളാകണമെന്ന് എസ്ഡിപി ഐ ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.

Tags: