പൗരത്വ പ്രക്ഷോഭം: കാസര്‍കോട് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ് ഡിപിഐ

അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ, മത, സാമൂഹിക,സാംസ്‌കാരിക, പൗരാവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിക്കും.

Update: 2020-02-27 09:51 GMT

കാസര്‍കോട്: പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 25 മുതല്‍ മാര്‍ച്ച് 05 വരെ സംസ്ഥാനത്ത് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എസ്ഡിപിഐ അംബേദ്കര്‍ സ്‌ക്വയറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കാസര്‍കോട് മാര്‍ച്ച് 1 മുതല്‍ 5 വരെയാണ് 'അംബേദ്കര്‍ സ്‌ക്വയര്‍' സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചിന് ആരംഭിച്ച് രാത്രി പത്തിന് അവസാനിക്കുന്ന പരിപാടി മാര്‍ച്ച് 1 ഞായറാഴ്ച വൈകീട്ട് അഞ്ചിന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്യും.

അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ, മത, സാമൂഹിക,സാംസ്‌കാരിക, പൗരാവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിക്കും. വംശീയതയില്‍ അധിഷ്ഠിതമായ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരേണ്ടതുണ്ട്.

മഹത്തായ ഭരണഘടനയെ അസ്ഥിരപ്പെടുത്തി ആര്‍എസ്എസ്സിന്റെ വിചാരധാര നടപ്പാക്കുകയെന്നതാണ് ഫാഷിസ്റ്റ് അജണ്ട. ഇത് രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. അതില്‍ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ സംബന്ധിച്ചു.

Tags:    

Similar News