നിര്‍മാണ വസ്തുക്കളുടെ വില വര്‍ധന തടയണം : എസ്ഡിപിഐ

മെറ്റലിനും മണലിനും 10 മുതല്‍ 20 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്.സിമന്റിന് 50 രൂപയാണ് കച്ചവടക്കാര്‍ കൂട്ടിയത്. ജനങ്ങള്‍ ഏറെ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ മെറ്റല്‍, സിമന്റ്, മണല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ക്ക് വില ഉയര്‍ത്തിയത് അന്യായമാണ്

Update: 2020-04-28 14:43 GMT

കൊച്ചി:ലോക്ക് ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് പ്രവര്‍ത്തനം പുനരാരംഭിച്ച നിര്‍മാണ മേഖലയില്‍ പെട്ടന്നുണ്ടായ വില വര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.മെറ്റലിനും മണലിനും 10 മുതല്‍ 20 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്.സിമന്റിന് 50 രൂപയാണ് കച്ചവടക്കാര്‍ കൂട്ടിയത്. ജനങ്ങള്‍ ഏറെ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ മെറ്റല്‍, സിമന്റ്, മണല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ക്ക് വില ഉയര്‍ത്തിയത് അന്യായമാണ്.ലോക്ക് ഡൗണിനെത്തുടര്‍ന്ന് വീട് നിര്‍മാണം നിലച്ചു പോയതും, തൊഴില്‍ ഇല്ലാതെ ഒരു മാസത്തില്‍ അധികമായി പ്രയാസത്തിലും കഴിയുന്ന സാധാരണ ജനങ്ങളെ ഉള്‍പ്പെടെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വില വര്‍ധനവ്.ജനങ്ങള്‍ക്ക് മേല്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഈ പകല്‍ കൊള്ളക്ക് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, നിര്‍മാണ വസ്തുക്കള്‍ക്ക് മേല്‍ അന്യായ വില ചുമത്തുന്നവര്‍ക്കെതിരെ കേസ് എടുക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. 

Tags: