ജപ്തി നടപടികളില്‍ ബാങ്കുകള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം :എസ്ഡിപിഐ

മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കില്‍ ഒരു ലക്ഷം രൂപ വായ്പാ കുടിശ്ശികയുടെ പേരില്‍ രോഗിയായ ദലിത് യുവാവിന്റെ വീട് ജപ്തി ചെയ്യാനും ചെറിയ കുട്ടികളെ വരെ ഇറക്കി വിടാനും കാണിച്ച ആവേശം പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല

Update: 2022-04-06 13:53 GMT

കൊച്ചി : ജപ്തി നടപടികളില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാവാണെമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു.മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കില്‍ ഒരു ലക്ഷം രൂപ വായ്പാ കുടിശ്ശികയുടെ പേരില്‍ രോഗിയായ ദലിത് യുവാവിന്റെ വീട് ജപ്തി ചെയ്യാനും ചെറിയ കുട്ടികളെ വരെ ഇറക്കി വിടാനും കാണിച്ച ആവേശം പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല.സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത പാവങ്ങളെ തെരുവിലിറക്കി കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി സഹകരണ പ്രസ്ഥാനങ്ങളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നതാണ്.

സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതത്തിലായ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് കേന്ദ്ര സര്‍ഫാസി നിയമം മൂലം കിടപ്പാടം നഷ്ടപ്പെട്ടത്. സഹകരണമേഖലയെ സര്‍ഫാസി നിയമത്തില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും ഇത്തരം വിഷയങ്ങളില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് , മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഹാരിസ് കിഴക്കേക്കര , സെക്രട്ടറി റഫീക്ക് മുളവൂര്‍ , പെഴക്കാപ്പിള്ളി ബ്രാഞ്ച് പ്രസിഡണ്ട് റിയാസ് ഇടപ്പാറ എന്നിവര്‍ ജപ്തി നടപടി നേരിട്ട അജേഷിന്റെ വീട് സന്ദര്‍ശിച്ചു.

Tags:    

Similar News