സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവാഹവീഡിയോ; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി

Update: 2019-01-07 03:13 GMT

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വിവാഹം കഴിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുന്നറിയുപ്പു മായി പോലീസ്. വിദ്യാര്‍ഥികള്‍ വിവാഹം കഴിക്കുന്ന തരത്തിലുള്ള ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിവരം ശ്രദ്ധയില്‍പ്പെട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിഷയത്തില്‍ സൈബര്‍ സെല്‍ അന്വേഷം ആരംഭിച്ചിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ സമൂഹമ മാധ്യമങ്ങ്ള്‍ വഴിയോ അല്ലാതെയോ പ്രചരിപ്പക്കരുത്. അത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ എതാനും ദിവസം മുമ്പാണ് പ്രായ പൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വിവാഹം കഴിക്കന്നതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയത്.

Tags:    

Similar News