ഒരുകോടി ചെലവിട്ട് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ സീലിങ് തകര്‍ന്നു

ഈസമയം കുട്ടികള്‍ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി

Update: 2019-03-21 15:32 GMT

ചെങ്ങന്നൂര്‍: പൊതുമരാമത്ത് വകുപ്പ് ഒരുകോടി രൂപ ചെലവിട്ട് നിര്‍മിച്ച തിരുവന്‍വണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ പൂമുഖത്തിന്റെ പിവിസി സീലിങ് പാനലാണ് രാവിലെ തകര്‍ന്നു വീണത്. ഈസമയം കുട്ടികള്‍ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. കെട്ടിടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇപ്പോള്‍ പരീക്ഷ നടക്കുകയാണ്. ഏകദ്ദേശം 15 അടി നീളവും 12 അടി വീതിയുമുള്ള പൂമുഖത്തിന്റെ മച്ചാണ് തകര്‍ന്നത്. നിശ്ചിത അകലത്തില്‍ ഉപയോഗിക്കേണ്ട സംരക്ഷണ കമ്പികള്‍ അകലം കൂട്ടിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത് തകരാനുള്ള പ്രധാനകാരണം ഇതാവാം. 6 ക്ലാസ് മുറികളും ഒരു സ്റ്റാഫ് മുറി, ഒരു ഓഫിസ് മുറി ഇത്രയുമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2016 ഫെബ്രുവരി 29നാണ് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തത്.






Tags:    

Similar News