മതവിദ്വേഷം ഇളക്കിവിട്ട കേസില്‍ ശശികലയ്ക്ക് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം പതിവില്ലാത്തതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Update: 2019-01-15 12:04 GMT

കോഴിക്കോട്: മതിവിദ്വേഷം ഇളക്കിവിട്ട കുറ്റത്തിന് 153എ വകുപ്പ് ചേര്‍ത്ത കേസില്‍ ഹിന്ദുഐക്യ വേദി നേതാവ് കെ പി ശശികലയ്ക്ക് ജാമ്യം. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം പതിവില്ലാത്തതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

2016ല്‍ യുട്യൂബില്‍ അപ്്‌ലോഡ് ചെയ്ത പ്രസംഗത്തിനെതിരേ അഡ്വ. സി ശുക്കൂര്‍ കാസര്‍കോഡ് ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരുന്നത്. ഹോസ്ദുര്‍ഗ്ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കോഴിക്കോട് കസബയിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.

153 എ വകുപ്പ് ചാര്‍ത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത് നിരാശാജനകമാണെന്ന് അഡ്വ സി ശുക്കൂര്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ കുറ്റം ചുമത്തിയ ഒരു എഫ്‌ഐആറില്‍ പേരു വന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഒരു നിലയ്ക്കും സിആര്‍പിസി 438 പരിധിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. സാമൂഹികാന്തരീക്ഷത്തില്‍ വലിയ തോതില്‍ വിള്ളല്‍ ഉണ്ടാക്കുന്നവരാകുമ്പോള്‍ പ്രത്യേകിച്ചും.

നിരവധി നിരപരാധികളായ ചെറുപ്പക്കാര്‍ 153 എ ചുമത്തപ്പെട്ട് ജയിലില്‍ കിടക്കുമ്പോഴാണ് ശശികകലയെപ്പോലുള്ളവര്‍ക്ക് ജാമ്യം കിട്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    

Similar News