കെപിസിസി മീഡിയ ചെയര്‍മാന്‍ പദവി ഒഴിയുമെന്ന് ശശി തരൂര്‍

വ്യക്തിപരമായ തിരക്കുകളാണ് പദവി ഒഴിയുന്നതിന്റെ കാരണം. കൂടാതെ പാര്‍ലമെന്റില്‍ ഐ.ടി സമിതി തലവനായി തന്നെ നിയമിച്ചിട്ടുണ്ട്.

Update: 2019-10-08 06:25 GMT

തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ ചെയര്‍മാന്‍ സ്ഥാനം ഒഴിയുമെന്ന് ശശി തരൂര്‍ എം.പി. വ്യക്തിപരമായ തിരക്കുകളാണ് പദവി ഒഴിയുന്നതിന്റെ കാരണം. കൂടാതെ പാര്‍ലമെന്റില്‍ ഐ.ടി സമിതി തലവനായി തന്നെ നിയമിച്ചിട്ടുണ്ട്. ഇങ്ങനെ വരുമ്പോള്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരു പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

പാര്‍ലമെന്റ് ഐ.ടി സമിതി തലവനായി തിരഞ്ഞെടുക്കപ്പെട്ടതോടെ എതെങ്കിലും ഒരു പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്ന് തരൂര്‍ പറഞ്ഞു.

എന്നാല്‍ മോദി സ്തുതിയുടെ പേരിലുണ്ടായ വിവാദങ്ങളും രാജിക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിലടക്കം കോണ്‍ഗ്രസിന്റെ ആശയപ്രചാരണങ്ങള്‍ക്കുവേണ്ടിയാണ് മുല്ലപ്പള്ളി മുന്‍കൈ എടുത്ത് ശശി തരൂരിനെ ചെയര്‍മാനായും എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കണ്‍വീനറായും ഡിജിറ്റല്‍ മീഡിയ സെല്‍ ആരംഭിച്ചത്. മോദിയെ അനുകൂലിച്ചുകൊണ്ടുള്ള തരൂരിന്റ പ്രസ്താവനയെ കെപിസിസി നേതൃത്വം അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. തന്നെ ചോദ്യം കെപിസിസിക്ക് അധികാരമില്ലെന്ന് തരൂരും തിരിച്ചടിച്ചു.

Tags:    

Similar News