സര്‍ഫാസിയും കര്‍ഷക ആത്മഹത്യയും: നിയമസഭാ അഡ്‌ഹോക് കമ്മിറ്റി സിറ്റിങ് തുടങ്ങി

Update: 2019-07-11 08:39 GMT

കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷക ആത്മഹത്യ സംബന്ധിച്ച് നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ സിറ്റിങ് കല്‍പ്പറ്റയില്‍ തുടങ്ങി. സര്‍ഫാസി നിയമം മൂലം സംസ്ഥാനത്തുണ്ടായിട്ടുള്ള അവസ്ഥാ വിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശ ചെയ്യാനായി രൂപീകരിച്ച എസ് ശര്‍മ എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭ അഡ്‌ഹോക് കമ്മിറ്റിയുടെ സിറ്റിങാണ് രാവിലെ മുതല്‍ കല്‍പ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നത്. സമിതി അംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി ഉമര്‍, പി എസ് ബിജിമോള്‍, സി കെ ശശീന്ദ്രന്‍ തുടങ്ങിയ എംഎല്‍എമാരും സിറ്റിങിലുണ്ടായിരുന്നു. നിരവധി കര്‍ഷകരും കര്‍ഷക സംഘടനകളും സാമൂഹിക സംഘടനാ പ്രതിനിധികളും സിറ്റിങ്ങില്‍ പങ്കെടുത്തു.



Tags: