സംഘപരിവാര ഭീഷണി: മാധ്യമപ്രവര്‍ത്തക പി ആര്‍ പ്രവീണയ്ക്ക് ഐക്യദാര്‍ഢ്യം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

സംഘപരിവാര അജണ്ടയ്‌ക്കെതിരേ പ്രതികരിക്കുന്നവരെ മോശമായി ചിത്രീകരിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഫാഷിസ്റ്റ് തേര്‍വാഴ്ചയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് പ്രവീണ. വിഷയത്തില്‍ സര്‍ക്കാരിന്റെ നിസ്സംഗത പ്രതിഷേധാര്‍ഹമാണ്.

Update: 2021-05-09 00:48 GMT

കൊച്ചി: സംഘപരിവാര അനുകൂലവാര്‍ത്ത നല്‍കിയില്ലെന്നാരോപിച്ച് ഹിന്ദുത്വ ഭീകരരുടെ സൈബര്‍ വേട്ടയ്ക്കിരയാവുന്ന മാധ്യമപ്രവര്‍ത്തക പി ആര്‍ പ്രവീണയ്ക്ക് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബംഗാള്‍ സംഭവത്തില്‍ അനുകൂല വാര്‍ത്തകള്‍ നല്‍കിയില്ലെന്നാരോപിച്ചാണ് ഏഷ്യാനെറ്റ് ലേഖിക പ്രവീണയ്‌ക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നത്.

സംഘപരിവാര അജണ്ടയ്‌ക്കെതിരേ പ്രതികരിക്കുന്നവരെ മോശമായി ചിത്രീകരിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഫാഷിസ്റ്റ് തേര്‍വാഴ്ചയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് പ്രവീണ. വിഷയത്തില്‍ സര്‍ക്കാരിന്റെ നിസ്സംഗത പ്രതിഷേധാര്‍ഹമാണ്. പരസ്യമായി മാപ്പുപറഞ്ഞിട്ടുപോലും വധ-ബലാല്‍സംഗ ഭീഷണികളാല്‍ സംഘപരിവാരം ഭീഷണി തുടരുന്ന സാഹചര്യത്തില്‍ പൊതുസമൂഹം ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നതുവരെ സര്‍ക്കാര്‍ കാത്തിരിക്കരുത്.

ഫാഷിസത്തിനെതിരേ പ്രതികരിക്കുന്നവരെ സഭ്യേതര ഭാഷകളിലൂടെ സംബോധന ചെയ്യുന്ന നടപടി അപരിഷ്‌കൃതമാണ്. സ്ത്രീത്വത്തിനെതിരായ വെല്ലുവിളിയെ പരിഷ്‌കൃത സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. സംഘപരിവാര ഭീകരതയ്‌ക്കെതിരേ പ്രതികരിക്കാന്‍ ആര്‍ജവം കാണിച്ച പി ആര്‍ പ്രവീണയ്ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കുന്നതായി കെ കെ റൈഹാനത്ത് വ്യക്തമാക്കി.

Tags:    

Similar News