സമസ്തയേയും ജിഫ്രി തങ്ങളേയും ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല: സിപിഎം

തിരൂരില്‍ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ചര്‍ച്ചയോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുന്‍ സ്പീക്കറും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Update: 2021-12-28 12:37 GMT

മലപ്പുറം: സത്യം പറഞ്ഞതിന്റെ പേരില്‍ സമസ്തയേയും അതിന്റെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളേയും ഒറ്റപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് സിപിഎം.

തിരൂരില്‍ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ചര്‍ച്ചയോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുന്‍ സ്പീക്കറും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായി സംസാരിച്ചതിന്റെ പേരിലല്ല ഭീഷണി ഉണ്ടായിരിക്കുന്നതെന്നും മറിച്ച് സത്യം പറഞ്ഞതിന്റെ പേരിലാണ് അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിനെതിരേ നീക്കങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കുകയില്ലെന്നും സിപിഎം കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയില്‍ പാര്‍ട്ടിക്ക് തലവേദന ഉണ്ടാക്കിയവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും അവരുടെ തലകള്‍ തന്നെ ഇല്ലാതാക്കാനാണ് ജില്ലാ സമ്മേളനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയനും പങ്കെടുത്തു

Tags:    

Similar News