സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചെയര്‍മാന്‍മാര്‍ക്ക് ശമ്പളവര്‍ധന

ധനവകുപ്പിന്റെ എതിര്‍പ്പു മറികടന്നാണ് സ്വയംപര്യാപ്തമായ ക്ഷേമനിധി ബോര്‍ഡുകളിലെ ചെയര്‍മാന്‍മാരുടെ ഓണറേറിയം 12,000 രൂപയില്‍ നിന്നും 18,000 രൂപയായും മുഴുവന്‍ സമയ ചെയര്‍മാന്‍മാരുടെ ഓണറേറിയം 20,000 രൂപയില്‍ നിന്നും 25,000 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

Update: 2019-07-11 09:08 GMT

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാരുടെ ഓണറേറിയം 6000 രൂപ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം.

ധനവകുപ്പിന്റെ എതിര്‍പ്പു മറികടന്നാണ് സ്വയംപര്യാപ്തമായ ക്ഷേമനിധി ബോര്‍ഡുകളിലെ ചെയര്‍മാന്‍മാരുടെ ഓണറേറിയം 12,000 രൂപയില്‍ നിന്നും 18,000 രൂപയായും മുഴുവന്‍ സമയ ചെയര്‍മാന്‍മാരുടെ ഓണറേറിയം 20,000 രൂപയില്‍ നിന്നും 25,000 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ഈ നിരക്കില്‍ കൂടുതല്‍ ഓണറേറിയം ലഭിക്കുന്ന ചെയര്‍മാന്‍മാരുടെ ഓണറേറിയം അതേനിരക്കില്‍ തുടര്‍ന്നു അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News