മകര വിളക്ക് തീര്‍ത്ഥാടനം; ശബരിമല നട തുറന്നു

മകര വിളക്കു കാലത്തെ നെയ്യഭിഷേകത്തിനു നാളെ തുടക്കമാകും. പുലര്‍ച്ചെ 4ന് നട തുറന്ന് നിര്‍മാല്യത്തിനു ശേഷം അഭിഷേകം. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് നെയ്യഭിഷേകം തുടങ്ങുക.

Update: 2021-12-30 18:30 GMT

ശബരിമല: മകര വിളക്കു തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. മകര വിളക്കു കാലത്തെ നെയ്യഭിഷേകത്തിനു നാളെ തുടക്കമാകും. പുലര്‍ച്ചെ 4ന് നട തുറന്ന് നിര്‍മാല്യത്തിനു ശേഷം അഭിഷേകം. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് നെയ്യഭിഷേകം തുടങ്ങുക.

തന്ത്രി മഹാഗണപതി ഹോമത്തിലേക്ക് കടക്കുന്നതോടെ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി അഭിഷേകം തുടരും. രാവിലെ 11.30വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകുകയുള്ളൂ.

അഭിഷേകം ചെയ്യാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ആടിയ ശിഷ്ടം നെയ്യ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ എരുമേലി പേട്ടതുള്ളല്‍ 11ന് നടക്കും.

തിരുവാഭരണ ഘോഷയാത്ര 12ന് പന്തളം കൊട്ടാരത്തില്‍ നിന്നു പുറപ്പെടും. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് 19ന് രാത്രി മാളികപ്പുറത്തു ഗുരുതി നടക്കും. 20ന് രാവിലെ 6.30ന് നട അടയ്ക്കും.

Tags: