ശബരിമല: ഹോട്ടല്‍ ഭക്ഷണത്തിന് വിലകൂട്ടണമെന്ന വ്യാപാരികളുടെ ആവശ്യം ഹൈക്കോടതി തള്ളി

സന്നിധാനത്തും പമ്പയിലും ഭക്ഷണത്തിന് വിലകൂട്ടണമെന്നാവശ്യപ്പെട്ട് ശബരിമല വ്യാപാരി വ്യവസായി ഏകോപനസമിതിയാണ് കോടതിയെ സമീപിച്ചത്.

Update: 2019-12-05 16:34 GMT

കൊച്ചി: ശബരിമലയില്‍ ഹോട്ടല്‍ ഭക്ഷണത്തിന് ഈ മണ്ഡലക്കാലത്ത് വിലകൂട്ടണമെന്ന വ്യാപാരികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വില കൂട്ടണമെന്നാവശ്യപ്പെട്ട് അടുത്ത സീസണില്‍ വ്യാപാരികള്‍ക്ക് അധികൃതര്‍ക്ക് നിവേദനം നല്‍കാമെന്ന് ചൂണ്ടിക്കാട്ടിയ കോടതി വ്യാപാരികളുടെ ഹരജി തീര്‍പ്പാക്കി. സന്നിധാനത്തും പമ്പയിലും ഭക്ഷണത്തിന് വിലകൂട്ടണമെന്നാവശ്യപ്പെട്ട് ശബരിമല വ്യാപാരി വ്യവസായി ഏകോപനസമിതിയാണ് കോടതിയെ സമീപിച്ചത്.

കടകള്‍ ലേലത്തില്‍ പിടിച്ചപ്പോള്‍തന്നെ നിശ്ചിത വിലയ്ക്ക് വില്‍പ്പന നടത്തിക്കൊള്ളാമെന്ന കരാറുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യാപാരികള്‍ സംഘം ചേര്‍ന്ന് ലേലത്തില്‍ പങ്കെടുക്കാതെ ടെന്‍ഡര്‍ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിച്ചെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചു. ഭക്ഷണസാധനങ്ങള്‍ക്ക് കുടിയ വില നിശ്ചയിച്ചിരുന്നെങ്കില്‍ കൂടുതല്‍പേര്‍ ലേലത്തില്‍ പങ്കെടുക്കുമായിരുന്നെന്നും ലേലത്തുക കൂടുമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. 

Tags:    

Similar News