ശബരിമല മേല്‍ശാന്തി നിയമനം: വിജ്ഞാപനത്തിലെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി

കോട്ടയം സ്വദേശി വിഷ്ണു നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്.വിജ്ഞാപനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദ്ദേശം നല്‍കി

Update: 2021-07-28 13:46 GMT

കൊച്ചി: ശബരിമല മേല്‍ശാന്തി നിയമന വിജ്ഞാപനത്തിലെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. കോട്ടയം സ്വദേശി വിഷ്ണു നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്.വിജ്ഞാപനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദ്ദേശം നല്‍കി. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി കേസ് ഓഗസ്റ്റ് 12 ന് പരിഗണിക്കാനായി മാറ്റി.

ശബരിമല മാളികപ്പുറം മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് ഹരജിക്കാരന്റെ വാദം. മേല്‍ശാന്തി നിയമനത്തിനുള്ള ദേവസ്വം ബോര്‍ഡ് വിജ്ഞാപനം റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News