ശബരിമല: 385 ഭക്ഷണശാലകള്‍ പരിശോധിച്ചു; 143 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ജില്ലകളിലേയും നഗരങ്ങളിലെ ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ശബരിമല ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ ശക്തമാക്കിയത്.

Update: 2019-11-22 15:18 GMT

തിരുവനന്തപുരം: ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 385 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 143 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കി. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ  നിര്‍ദേശത്തെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കിയത്. ലോകത്തെമ്പാടുനിന്നും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്‍മാരാണ് എത്തുന്നത്. ഈ സാഹചര്യം കൂടി പരിഗണിച്ച് പരിശോധനകള്‍ ഇനിയും തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ജില്ലകളിലേയും നഗരങ്ങളിലെ ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ശബരിമല ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ ശക്തമാക്കിയത്.

തിരുവനന്തപുരം 16 (നോട്ടീസ് നല്‍കിയത് 10), കൊല്ലം 56 (24), പത്തനംതിട്ട 22 (2), ആലപ്പുഴ 19 (15), കോട്ടയം 9 (6), ഇടുക്കി 12 (2), എറണാകുളം (48) 14, തൃശൂര്‍ 20 (5), പാലക്കാട് 22 (5), മലപ്പുറം 12 (4), കോഴിക്കോട് 54 (29), വയനാട് 20 (3), കണ്ണൂര്‍ 57 (17), കാസര്‍ഗോഡ് 18 (7) എന്നിങ്ങനെയാണ് ജില്ലകളില്‍ പരിശോധന നടത്തിയത്.

Tags:    

Similar News