വിമാനത്താവളം നിര്‍മാണം: ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി

നിയമാനുസൃതമായ നടപടി മാത്രമേ പാടുള്ളുവെന്നു കോടതി വ്യക്തമാക്കി. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് നടപടിയാകാം. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അയ്ന ചാരിറ്റബിള്‍ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളാണെന്നും ട്രസ്റ്റ് കോടതിയില്‍ അറിയിച്ചു

Update: 2020-06-23 14:32 GMT

കൊച്ചി: ശബരിമല വിമാനത്താവളം നിര്‍മ്മാണത്തിനു ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി. നിയമാനുസൃതമായ നടപടി മാത്രമേ പാടുള്ളുവെന്നു കോടതി വ്യക്തമാക്കി. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് നടപടിയാകാം. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അയ്ന ചാരിറ്റബിള്‍ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്.

ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളാണെന്നും ട്രസ്റ്റ് കോടതിയില്‍ അറിയിച്ചു.അതേസമയം ശബരിമല വിമാനത്താവളം നിര്‍മ്മിക്കാനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോടുള്ള എതിര്‍പ്പ് ബിലിവേഴ്സ് ചര്‍ച്ച് ആവര്‍ത്തിച്ചു. ഭൂമിയേറ്റെടുക്കാനുള്ള തുടര്‍നടപടികള്‍ക്കായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോട്ടയം ജില്ലാ കലക്ടറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വിമാന താവള നിര്‍മാണത്തിനു ചെറുവള്ളി എസ്റ്റേറ്റിന്റെ 2226.13 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 

Tags:    

Similar News