റക്ഷ്യ-യുക്രെയ്ന്‍ യുദ്ധം: യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

ഒരു കൂട്ടം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

Update: 2022-02-28 09:14 GMT

കൊച്ചി: റക്ഷ്യ-യുക്രെയ്ന്‍ യുദ്ധത്തെതുടര്‍ന്ന് യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ഒരു കൂട്ടം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉറപ്പാക്കണം'. അതിര്‍ത്തിയിലേക്ക് സുരക്ഷിതമായി യാത്ര നടത്താന്‍ യുക്രെയ്ന്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News