ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്ക്കല്‍: സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി

പരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അവശ്യനിയമത്തില്‍ പരിശോധന ലാബുകള്‍ കൊണ്ടുവരണമോയെന്ന കാര്യം പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

Update: 2021-05-04 09:31 GMT

കൊച്ചി: കൊവിഡ് കണ്ടെത്തുന്നതിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് ഹൈക്കോടതി.നിരക്ക് ഏകീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. പരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അവശ്യനിയമത്തില്‍ പരിശോധന ലാബുകള്‍ കൊണ്ടുവരണമോയെന്ന കാര്യം പപപപരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ റിപോര്‍ട് രേഖപ്പെടുത്തിയ കോടതി ഹരജി തീര്‍പ്പാക്കി.കൊവിഡ് ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നത് ഗൗരവമുള്ള വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു.ഇത് സംബന്ധിച്ച് പരാതികള്‍ കിട്ടിയിട്ടുണ്ട്.പലപല പേരുകളിലാണ് ആശുപത്രികള്‍ പണം ഈടാക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Tags: