ആര്‍എസ്എസ്സുകാരന്റെ 'വൈറല്‍ ഓട്ടം'; ഇവരാണ് ആ ചിത്രം പകര്‍ത്തിയവര്‍

'സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് പോലിസിന് നേരെ ആക്രമണം നടത്തിയ ആര്‍എസ്എസ്സുകാരന്‍ ഓടിപോകുന്ന കാഴ്ച്ച കണ്ടത്. ഉടനെ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന ആ ഓട്ടം കാമറയില്‍ പകര്‍ത്തി.

Update: 2019-01-04 18:53 GMT

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ വൈറലായ ആര്‍എസ്എസ്സുകാരന്റെ 'ഓട്ടപ്പാച്ചില്‍' പകര്‍ത്തി മലയാളിക്ക് ചിരിയുല്‍സവം സമ്മാനിച്ചവരെ കണ്ടെത്തി. പാലക്കാട് സ്വദേശിയായ ഷാജി മുള്ളൂര്‍ക്കാരനും സുഹൃത്ത് വിഷ്ണുവുമാണ് സംഘര്‍ഷത്തിനിടെ സാഹസികമായി ചിത്രവും വീഡിയോയും പകര്‍ത്തിയത്. ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചയോടെ പാലക്കാട് വിക്ടോറിയ കോളജിന് സമീപത്ത് നിന്നാണ് വൈറലായ ചിത്രവും വീഡിയോയും പകര്‍ത്തിയത്. രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രവും വീഡിയോയും വൈറലായിരുന്നു. പാലക്കാട് സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ വ്യാപക ആക്രമണം നടക്കുന്നത് അറിഞ്ഞാണ് കാമറയുമായി സംഭവ സ്ഥലത്തെത്തിയതെന്ന് ഷാജി തേജസ് ന്യൂസിനോട് പറഞ്ഞു. ആര്‍എസ്എസ് ആക്രമണത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പകര്‍ത്തി. 'സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് പോലിസിന് നേരെ ആക്രമണം നടത്തിയ ആര്‍എസ്എസ്സുകാരന്‍ ഓടിപോകുന്ന കാഴ്ച്ച കണ്ടത്. ഉടനെ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന ആ ഓട്ടം കാമറയില്‍ പകര്‍ത്തി. പോലിസ് വാനിന് ചുറ്റും ഓടി അവസാനം പോലിസ് പിടിയിലാകുന്ന രസകരമായ വീഡിയോ ദൃശ്യം പകര്‍ത്തിയത് തന്റെ സുഹൃത്ത് വിഷ്ണുവാണെന്നും ഷാജി പറഞ്ഞു. ഷാജിയും വിഷ്ണുവും പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.









Tags: