സംഘപരിവാര്‍ അക്രമം; സംസ്ഥാനത്ത് 1.04 കോടിയുടെ നഷ്ടം

223 സംഭവങ്ങളിലായി ഏകദേശം 1,04,20,850 രൂപയുടെ നാശനഷ്ടം നേരിട്ടതായി ഡിജിപി ലോകനാഥ് ബെഹറ അറിയിച്ചു.

Update: 2019-01-04 15:35 GMT

തിരുവനന്തപുരം: കഴിഞ്ഞദിവസം നടന്ന സംഘപരിവാര്‍ ഹര്‍ത്താലിന്റെ മറവിലുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് 1.04 കോടിയുടെ നഷ്ടം. 223 സംഭവങ്ങളിലായി ഏകദേശം 1,04,20,850 രൂപയുടെ നാശനഷ്ടം നേരിട്ടതായി ഡിജിപി ലോകനാഥ് ബെഹറ അറിയിച്ചു. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് കൊല്ലം റൂറല്‍ ജില്ലയിലാണ്. 26 സംഭവങ്ങളിലായി 17,33,000 രൂപയുടെ നഷ്ടമാണ് അവിടെയുണ്ടായത്. കൊല്ലം സിറ്റിയില്‍ 25 സംഭവങ്ങളില്‍ 17,18,00 രൂപയുടെയും തിരുവനന്തപുരം സിറ്റിയില്‍ ഒന്‍പത് സംഭവങ്ങളില്‍ 12,20,000 രൂപയുടെയും നഷ്ടമുണ്ടായി.

ജില്ല തിരിച്ചുളള കണക്ക് ഇപ്രകാരമാണ് (സംഭവങ്ങളുടെ എണ്ണം, ഏകദേശമൂല്യം എന്ന കണക്കില്‍)- തിരുവനന്തപുരം റൂറല്‍- 33 ; 11,28,250 രൂപ. പത്തനംതിട്ട- 30; 8,41,500, ആലപ്പുഴ- 12 ; 3,17,500, ഇടുക്കി- ഒന്ന്; 2,000, കോട്ടയം- മൂന്ന്; 45,000, കൊച്ചി സിറ്റി- നാല്; 45,000, എറണാകുളം റൂറല്‍- ആറ്; 2,85,600, തൃശ്ശൂര്‍ സിറ്റി- ഏഴ്; 2,17,000, തൃശ്ശൂര്‍ റൂറല്‍- എട്ട്; 1,46,000, പാലക്കാട്- ആറ്; 6,91,000, മലപ്പുറം- അഞ്ച്; 1,52,000, കോഴിക്കോട് സിറ്റി- ഒന്‍പത്; 1,63,000, കോഴിക്കോട് റൂറല്‍- അഞ്ച്; 1,40,000 വയനാട്- 11; 2,07,000, കണ്ണൂര്‍- 12; 6,92,000, കാസര്‍കോഡ്-11; 6,77,000.



Tags:    

Similar News