ആർഎസ്പി നേതാവ് അമ്പലത്തറ ശ്രീധരൻ നായർ അന്തരിച്ചു

2011ൽ അരുവിക്കരയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജിതനായി.

Update: 2019-11-29 05:15 GMT

തിരുവനന്തപുരം: ആർഎസ്പി തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയും ആദ്യത്തെ ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റുമായ അമ്പലത്തറ ശ്രീധരൻ നായർ(79) അന്തരിച്ചു. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ, അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2011ൽ അരുവിക്കരയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജിതനായി. അമ്പലത്തറ ശ്രീധരൻ നായരുടെ മൃതദേഹം വീട്ടിൽ നിന്നും വൈകിട്ട് 4 മണിക്ക് ശാന്തികവാടത്തിലേക്ക് കൊണ്ടുവരും. 5 മണിക്ക് സംസ്കാരം.

Tags: