ആര്‍എസ്പി (ബി) ജെഎസ്എസില്‍ ലയിക്കുന്നു

എ വി താമരാക്ഷന്‍ ജെഎസ്എസ് സംസ്ഥാന സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബുവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ലയന പ്രഖ്യാപനം നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് വിപുലമായ ലയന സമ്മേളനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

Update: 2021-06-25 13:01 GMT

കൊച്ചി : പ്രഫ. എ വി താമരാക്ഷന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി(ബി) ജെഎസ്എസില്‍ ലയിക്കുന്നു. എ വി താമരാക്ഷന്‍ ജെഎസ്എസ് സംസ്ഥാന സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബുവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ലയന പ്രഖ്യാപനം നടത്തിയത്. സാമൂഹിക നീതിയും സംശുദ്ധ രാഷ്ടീയവും എന്ന ജെഎസ്എസിന്റെ പ്രഖ്യാപിത നയത്തിനായി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ , പിന്നോക്ക സമുദായങ്ങള്‍, മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവരെ സംഘടിപ്പിച്ച് സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ ഒരു സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കുകയാണ് ലയനം വഴി ലക്ഷ്യമിടുന്നതെന്ന് ഇരുനേതാക്കളും പറഞ്ഞു.

മാര്‍ച്ച് 9ന് ആലപ്പുഴയില്‍ ചേര്‍ന്ന ആര്‍ എസ് പി(ബി) സംസ്ഥാന കമ്മറ്റി ജെ എസ് എസു മായി ചേര്‍ന്ന് ഒന്നായി പ്രവര്‍ത്തിയ്ക്കാന്‍ തീരുമാനിച്ചിരുന്നു .വിപുലമ യ ലയന സമ്മേളനം തിരഞ്ഞെടുപ്പിനു ശേഷം നടത്താനാന്ന് തീരുമാനിച്ചിരുന്നത് എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ലയന സമ്മേളനം വിപുലമായി നടത്താന്‍ കഴിഞ്ഞില്ല . പാര്‍ട്ടി സഖാക്കളുമായി ഓണ്‍ലൈന്‍ മുഖേന നടത്തിയ ചര്‍ച്ചയേ തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ ലയന സമ്മേളനം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

ലയന പ്രഖ്യാപനത്തില്‍ ജെഎസ്എസ് സെന്റര്‍ അംഗം കെ.വി.ഭാസി,സംസ്ഥാന സെക്രട്ടറിമാരായ ആര്‍ പൊന്നപ്പന്‍, ബാലരാമപുരം സുരേന്ദ്രരന്‍, എറണാകുളം ജില്ലാ പ്രസിഡന്റ് സുനില്‍ കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എല്‍ കുമാര്‍, പി ആര്‍ ബിജു ആര്‍എസ്പി(ബി) സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രമോദ് ഒറ്റക്കണ്ടം, ചെമ്പിലക്കാട്ട് മുരളി, പി വി സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് വിപുലമായ ലയന സമ്മേളനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

Tags:    

Similar News