ആറുമാസം പഴക്കമുള്ള മല്‍സ്യങ്ങള്‍ പിടികൂടി

300 കിലോയോളം തൂക്കം വരുന്ന 10 വലിയ കേര മല്‍സ്യങ്ങളാണ് പിടികൂടിയത്.

Update: 2019-06-21 06:10 GMT

ചേര്‍ത്തല: മുട്ടം മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കുവച്ച ആറുമാസത്തോളം പഴക്കമുള്ള മല്‍സ്യങ്ങള്‍ പിടികൂടി. 300 കിലോയോളം തൂക്കം വരുന്ന 10 വലിയ കേര മല്‍സ്യങ്ങളാണ് പിടികൂടിയത്. ചേര്‍ത്തല നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാര്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയതോടെയാണ് മല്‍സ്യങ്ങള്‍ കണ്ടുകിട്ടിയത്.

പരിശോധനാ സമയത്ത് തൊഴിലാളികളുടെ പ്രതിഷേധമുണ്ടായെങ്കിലും ബലപ്രയോഗത്തിലൂടെ ജീവനക്കാര്‍ മീനുകള്‍ പിടിച്ചെടുക്കുകയായിരുന്നു. മുട്ടം മാര്‍ക്കറ്റിലെ മല്‍സ്യവിതരണക്കാരായ പ്രസാദ്, നാസര്‍, അഭിലാഷ്, ജോയി എന്നിവരുടെ ഉടമസ്ഥതയിലുള്ള മീനുകളാണ് പിടിച്ചെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നാണ് ഇവര്‍ മല്‍സ്യങ്ങള്‍ കൊണ്ടുവരുന്നത്.

Tags: