റവന്യൂ റിക്കവറി; സംസ്ഥാനത്ത് ഏറ്റവും അധികം തുക പിരിച്ചെടുത്തത് എറണാകുളം ജില്ല

171.49 കോടി രൂപയാണ് ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിരിച്ചെടുത്തത് ഇതില്‍ 115.99 കോടി രൂപ റവന്യൂ റിക്കവറി ഇനത്തിലും 55.50 കോടി രൂപ ലാന്‍ഡ് റവന്യൂ ഇനത്തിലുമാണ്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിന്റെ 78.87 ശതമാനവും റവന്യൂ റിക്കവറി ഇനത്തില്‍ ലക്ഷ്യത്തിന്റെ 60 ശതമാനവും പിരിച്ചെടുക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് ഷാജഹാന്‍ പറഞ്ഞു

Update: 2020-05-13 11:47 GMT

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് റവന്യൂ റിക്കവറി ഇനത്തില്‍ ഏറ്റവും അധികം തുക പിരിച്ചെടുത്ത നേട്ടം എറണാകുളം ജില്ലക്ക്. 171.49 കോടി രൂപയാണ് ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിരിച്ചെടുത്തത് ഇതില്‍ 115.99 കോടി രൂപ റവന്യൂ റിക്കവറി ഇനത്തിലും 55.50 കോടി രൂപ ലാന്‍ഡ് റവന്യൂ ഇനത്തിലുമാണ്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിന്റെ 78.87 ശതമാനവും റവന്യൂ റിക്കവറി ഇനത്തില്‍ ലക്ഷ്യത്തിന്റെ 60 ശതമാനവും പിരിച്ചെടുക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് ഷാജഹാന്‍ പറഞ്ഞു.

റവന്യൂ റിക്കവറി വിഭാഗത്തില്‍ ലക്ഷ്യത്തിന്റെ 90 ശതമാനം തുകയും കുന്നത്തുനാട് പഞ്ചായത്ത് പിരിച്ചെടുത്തു. കണയന്നൂര്‍ (ആര്‍ ആര്‍ ) കാര്യാലയം 28.69 കോടി രൂപയാണ് സമാഹരിച്ചത്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ കണയന്നൂര്‍ താലൂക്ക് ആണ് ഏറ്റവുമധികം തുക പിരിച്ചെടുത്തത്, 20.09 കോടി രൂപ. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 13.82 കോടി രൂപയും കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് 19.83 കോടി രൂപയും റവന്യൂ റിക്കവറി ഇനത്തില്‍ പിരിച്ചെടുത്തു. ജില്ല കക്ടര്‍ എസ്. സുഹാസിന്റെ ഏകോപന മികവും ജീവനക്കാരുടെ അര്‍പ്പണ ബോധവും ആണ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലും ജില്ലക്ക് നേട്ടമുണ്ടാവാന്‍ സഹായകമായതെന്നും എസ്. ഷാജഹാന്‍ പറഞ്ഞു 

Tags:    

Similar News