പൗരത്വ നിയമത്തെക്കുറിച്ച് ആശങ്ക; രേഖകള്‍ നഷ്ടമായ റിട്ട. അധ്യാപകന്‍ ആത്മഹത്യ ചെയ്തു

Update: 2020-01-03 05:13 GMT

കോഴിക്കോട്: നരിക്കുനിയില്‍ റിട്ട. അധ്യാപകന്‍ ആത്മഹത്യ ചെയ്തു. റിട്ടയേര്‍ഡ് അധ്യാപകനായ മുഹമ്മദലി (65) ആണ് ആത്മഹത്യ ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കകാരണമാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇക്കാരണത്താലാണ് ആത്മഹത്യചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇദ്ദേഹത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Tags:    

Similar News