പ്രതിയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്ന കാര്യത്തില്‍ കാലതാമസം വരുത്തിയെന്ന്; മജിസ്‌ട്രേറ്റിനെ പരിശീലനത്തിനയക്കണമെന്നു ഹൈക്കോടതി

ചെങ്ങന്നൂര്‍ സ്വദേശി ജയപ്രകാശിന്റെ ജാമ്യാപേക്ഷ പരഗണിക്കവെയാണ് മജിസ്ട്രേറ്റിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പരിശീലനത്തിനയക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ മജിസ്ട്രേറ്റിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Update: 2019-08-29 14:26 GMT

കൊച്ചി:റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്ന കാര്യത്തില്‍ കാലതാമസം വരുത്തി. ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നമ്പര്‍ -ഒന്ന് രേഷ്മ ശശിധരനെ ജുഡീഷ്യല്‍ അക്കാദമിയില്‍ പരിശീലനത്തിനയക്കണമെന്നു ഹൈക്കോടതി ചെങ്ങന്നൂര്‍ സ്വദേശി ജയപ്രകാശിന്റെ ജാമ്യാപേക്ഷ പരഗണിക്കവെയാണ് മജിസ്ട്രേറ്റിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പരിശീലനത്തിനയക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ മജിസ്ട്രേറ്റിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അബ്കാരി നിയമ പ്രകാരം റിമന്റില്‍ കഴിയുന്ന ജയപ്രകാശിന്റെ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തിയതിനു മതിയായ കാരണങ്ങളില്ലെന്നു കോടതി കണ്ടെത്തി. പ്രതികളുടെ ജാമ്യാപേക്ഷകള്‍ സമര്‍പ്പിക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ തീര്‍ക്കണമെന്ന സുപ്രിംകോടതി വിധി മാനിക്കാതെയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നതില്‍ വീഴ്ച വരുത്തിയത്. ജാമ്യാപേക്ഷയില്‍ വിധി പറയാത്തതിനെ തുടര്‍ന്നു പ്രതി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നു രേഖകള്‍ വിളിച്ചുവരുത്തി പരിശോധിച്ച ശേഷം പ്രതിക്ക് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Tags:    

Similar News