റേഷന്‍കട ലൈസന്‍സ്: ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഉറപ്പാക്കമെന്നു കമ്മീഷന്‍ ശുപാര്‍ശ

Update: 2022-01-26 00:42 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിനു കീഴില്‍ റേഷന്‍ കടകള്‍ അനുവദിക്കുമ്പോള്‍ ഭിന്നശേഷി അവകാശ നിയമം നിലവില്‍ വന്ന 2017 ഏപ്രില്‍ 19 മുതലുള്ള നാലുശതമാനം തൊഴില്‍ സംവരണം കണക്കാക്കി വിവിധ ഭിന്നശേഷി വിഭാഗങ്ങള്‍ക്കുകൂടി ലൈസന്‍സ് അനുവദിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നു സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കി. റേഷന്‍ കടകള്‍ അനുവദിക്കുമ്പോള്‍ ഭിന്നശേഷിക്കാര്‍ക്ക് യാതൊരു സംവരണവും ഏര്‍പ്പെടുത്തുന്നില്ലെന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു ശുപാര്‍ശ.

Tags: