ലൈംഗീക പീഢന പരാതി: മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍

ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമായിട്ടാണ് തനിക്കെതിരെ യുവതി പരാതി നല്‍കിയിരിക്കുന്നതെന്നാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2022-04-29 06:36 GMT

കൊച്ചി: ലൈംഗീക പീഢനത്തിന് വിധേയമാക്കിയെന്ന യുവ നടിയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമായിട്ടാണ് തനിക്കെതിരെ യുവതി പരാതി നല്‍കിയിരിക്കുന്നതെന്നാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.പരാതിക്കാരിയായ യുവതിയെ ബലാല്‍സംഗം ചെയ്തിട്ടില്ല.

തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തില്‍ പരാതി നല്‍കിയിരിക്കുന്നതെന്നും വിജയ് ബാബു മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.തന്റെ കൈവശമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിനും കോടതിക്കും മുമ്പാകെ നല്‍കാന്‍ തയ്യാറാണെന്നും വിജയ് ബാബു ഹരജിയില്‍ വ്യക്തമാക്കുന്നു.അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും വിജയ് ബാബു ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News