സുഹൃത്ത് പീഡനത്തിനിരയായെന്ന മയൂഖ ജോണിയുടെ പരാതി;ശാസ്ത്രീയ തെളിവു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലിസ്

സംഭവം നടന്നതെന്ന് പറയുന്നത് 2016 ലാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുക സാധ്യമല്ല. ഇതെ തുടര്‍ന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്നതെന്നും പോലിസ് പറയുന്നു

Update: 2021-07-17 06:21 GMT

കൊച്ചി: സുഹൃത്തായ യുവതി പീഡനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി ഒളിമ്പ്യന്‍ മയൂഖ ജോണി ഉന്നയിച്ച പരാതിയില്‍ ശാസ്ത്രീയമായ തെളിവുകളില്ലെന്ന് പോലിസ് ഹൈക്കോടതയില്‍.സംഭവം നടന്നതെന്ന് പറയുന്നത് 2016 ലാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുക സാധ്യമല്ല. ഇതെ തുടര്‍ന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്നതെന്നും പോലിസ് പറയുന്നു

അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഇരയായ യുവതി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലിസ് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.സംഭവം നടന്ന് അഞ്ചു വര്‍ഷത്തിനു ശേഷം പ്രതിയുടെയും ഇരയുടെയും അന്നത്തെ ടവര്‍ ലൊക്കേഷനോ ഫോണുമായി ബന്ധപ്പെട്ടുള്ള മറ്റുവിവരങ്ങളോ ഇപ്പോള്‍ ലഭ്യമല്ലാത്ത സഹാചര്യത്തില്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ്‌റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതെന്നാണ് വിവരം.

പീഡനത്തിനിരയായെന്നു പറയുന്ന യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി അടക്കമുള്ള വിവരങ്ങള്‍ പോലിസ് രേഖപെടുത്തിയിരുന്നു. ഇതും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.കേസില്‍ ശരിയായ രീതിയിലല്ല അന്വേഷണം നടക്കുന്നതെന്നും ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് മയൂഖ ജോണി രംഗത്തു വന്നിരുന്നു.

Tags:    

Similar News