മധ്യവയസ്‌കയെ പീഡിപ്പിച്ച കേസില്‍ ബംഗാള്‍ സ്വദേശിക്ക് 14 വര്‍ഷം കഠിനതടവ്

2016 മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം.

Update: 2019-07-06 18:29 GMT

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിനു സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന 53 കാരിയായ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബംഗാള്‍ സ്വദേശിക്ക് 14 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും. ബംഗാളിയായ ഹാരു കോറയുടെ മകന്‍ പ്രദീപ് കോറയ്‌ക്കെതിരേ കോന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ജോസ് ചാര്‍ജ് ചെയ്ത കേസിലാണ് പത്തനംതിട്ട അഡീഷനല്‍ ജില്ലാ ആന്റ് സെഷന്‍സ് കോടതി നാല് ജഡ്ജ് സാനു എസ് പണിക്കര്‍ രണ്ടു വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. 2016 മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പ്രോസിക്യൂട്ടര്‍ അഡ്വ. രേഖ ആര്‍ നായര്‍ ഹാജരായി.  

Tags:    

Similar News