ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ്
നിയമസഭയേയും സര്‍ക്കാരിനെയും ഇത്രമേൽ അവഹേളിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അതിശയമാണ്.
തിരുവനന്തപുരം: സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയേയും സര്‍ക്കാരിനെയും ഇത്രമേൽ അവഹേളിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അതിശയമാണ് അദ്ദേഹം പറഞ്ഞു.
ഗവര്‍ണറെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കാനോ കാര്യങ്ങൾ ഗവര്‍ണറെ ബോധ്യപ്പെടുത്താനോ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.