പൗരത്വ ഭേദഗതി നിയമം: കേന്ദ്ര സര്‍ക്കാരിന് താക്കീതായി സംയുക്ത സമിതി റാലി

അന്തിമയുദ്ധത്തിനുള്ള കാഹളമാണിതെന്നും സമര മാടമ്പിമാരുടെ അഹങ്കാരത്തിനേറ്റ അടിയാണ് സമര വിജയമാണെന്നും സമ്മേളനം പ്രഖ്യാപിച്ചു.

Update: 2019-12-17 15:28 GMT

കോഴിക്കോട്: സംയുക്ത സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ചു വൈകുന്നേരം കോഴിക്കോട് സംഘടിപ്പിച്ച ജനകീയ റാലി കേന്ദ്ര സര്‍ക്കാരിന് താക്കീതായി. മര്‍കസ് കോംപ്ലക്‌സ് പരിസരത്തു നിന്ന് ആരംഭിച്ച റാലി മാവൂര് റോഡ് വഴി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. സര്‍ക്കാരും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ശക്തമായി എതിര്‍ത്തിട്ടും ഹര്‍ത്താല്‍ വന്‍വിജയമായത് പൊതുജനങ്ങളുടെ കലവറയില്ലാത്ത പിന്തുണ കൊണ്ടാണെന്നു സമാപന സമ്മേളനത്തെ അഭിസംബോധന ചെയിതു സംസാരിച്ചവര്‍ പറഞ്ഞു.

അന്തിമയുദ്ധത്തിനുള്ള കാഹളമാണിതെന്നും സമര മാടമ്പിമാരുടെ അഹങ്കാരത്തിനേറ്റ അടിയാണ് സമര വിജയമാണെന്നും സമ്മേളനം പ്രഖ്യാപിച്ചു. സമാപന സമ്മേളനത്തില്‍ റസാഖ് പാലേരി, അസ്‌ലം ചെറുവാടി, സുബൈദ (വെല്‍ഫെയര്‍ പാര്‍ട്ടി), മുസ്തഫ കൊമ്മേരി, മുസ്തഫ പാലേരി (എസ്ഡിപിഐ ) എന്നിവര്‍ സംസാരിച്ചു. അസ്‌ലം ചെറുവാടി മുസ്തഫ പാലാഴി, ശിഹാബുദ്ധീന്‍ ഇബ്‌നു ഹംസ (വെല്‍ഫെയര്‍ പാര്‍ട്ടി ), മുസ്തഫ പാലേരി, എന്‍ കെ റഷീദ് ഉമരി, ജലീല്‍ സഖാഫി (എസ്ഡിപിഐ) എന്നിവര്‍ റാലിക്ക് നേത്രത്വം നല്‍കി.

Tags: