രാജ്കുമാറിന്റെ മരണം: സത്യം പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമെന്ന് രമേശ് ചെന്നിത്തല

മരിച്ച രാജ്കുമാറിനെ കുറ്റവാളിയാക്കാനാണ് മന്ത്രിമാരും പോലിസ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്.ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. ഒരിക്കലും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും രമേശ് ചെന്നിത്ത്‌ല പറഞ്ഞു.നാട്ടുകാരുടെ പേരില്‍ കേസെടുക്കാനുള്ള നീക്കത്തില്‍ നിന്നും പോലിസും സര്‍ക്കാരും പിന്മാറണം. അത്തരത്തില്‍ കേസെടുത്താല്‍ അതിനെതിരെ ശക്തമായ നിലപാടുമായി തങ്ങള്‍ രംഗത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Update: 2019-06-30 07:16 GMT

കൊച്ചി: ജുഡീഷ്യല്‍ അന്വേഷണത്തിലൂടെയെ രാജ്കുമാറിന്റെ മരണത്തിന്റെ സത്യാവസ്ത പുറത്തു വരികയുള്ളുവെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത്‌ല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ലോക്കപ് മരണത്തെ ലാഘവ ബുദ്ധിയോടെയാണ് പോലിസ് കൈകാര്യം ചെയ്യുന്നത്.മരിച്ച രാജ്കുമാറിനെ കുറ്റവാളിയാക്കാനാണ് മന്ത്രിമാരും പോലിസ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്.ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. ഒരിക്കലും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും രമേശ് ചെന്നിത്ത്‌ല പറഞ്ഞു.നാട്ടുകാരുടെ പേരില്‍ കേസെടുക്കാനുള്ള നീക്കത്തില്‍ നിന്നും പോലിസും സര്‍ക്കാരും പിന്മാറണം. അത്തരത്തില്‍ കേസെടുത്താല്‍ അതിനെതിരെ ശക്തമായ നിലപാടുമായി തങ്ങള്‍ രംഗത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്നവരെ പോലിസ് ഉരുട്ടിക്കൊല്ലുന്നത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം പതിവായി മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ ഇപ്പോള്‍ പല സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്.ഉത്തരവാദികളായ പോലിസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അവര്‍ക്ക് സ്ഥാനം കയറ്റം നല്‍കിയതിന്റെ ദുര്യോഗമാണ് ഏറ്റവുമൊടുവിലായി ഉണ്ടായിരിക്കുന്ന രാജ്കുമാറിന്റെ മരണം.പോലിസ് പിടിക്കുന്നവരെല്ലാം മരിക്കുന്നുവെന്നതാണ് ഇന്ന് കാണുന്നത്.രാജ്കുമാറിനെ നാലു ദിവസം മുമ്പു കസ്റ്റഡിയിലെടുത്തിട്ട് അറസ്റ്റ് ചെയ്തത് 24 മണിക്കൂര്‍ മുമ്പാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പോലിസ് നടത്തിയത്.താന്‍ ഇന്നലെ രാജ്കുമാറിന്റെ വീട്ടില്‍ പോയപ്പോള്‍ നാട്ടുകാര്‍ മുഴുവന്‍ പറഞ്ഞത് രാത്രി 12 മണിക്ക് രാജ്കുമാറിനെ പോലിസ് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചുവെന്നാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോലിസ് നടപടിയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News