തിരുവനന്തപുരം: ഒന്നിലേറെ തവണ ബലാല്‍സംഗ കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടതില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കം ഇല്ലെന്നാണ് പാര്‍ട്ടി നിലപാട്.
എത്തിക്‌സ് കമ്മിറ്റി അധികാര പരിധി കടന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഘടക കക്ഷികള്‍ക്കും സമാന നിലപാടാണ്. അതേസമയം, രാഹുലിനെ പുറത്താക്കിയ നടപടി തുടരും.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ ഡി കെ മുരളിയെ ഹിയറിങ്ങിനായി നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്‌സ് കമ്മിറ്റിയുടെ തീരുമാനിച്ചു. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മുരളിക്ക് എത്തിക്‌സ് കമ്മിറ്റി നിര്‍ദേശം നല്‍കി.