രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി
ഫെബ്രുവരി 22, 23 തിയതികളില്‍ രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടാവും.
കോഴിക്കോട്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രാഹുലിന് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരണം നല്‍കി. ഫെബ്രുവരി 22, 23 തിയതികളില്‍ രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടാവും.
കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വയനാട് മേപ്പാടിയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിലും മറ്റ് പൊതുപരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.